നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍നിന്നു മാറ്റരുതെന്നാവശ്യപ്പെട്ടു അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിയ്‌ക്കും

0

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍നിന്നു മാറ്റരുതെന്നാവശ്യപ്പെട്ടു അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിയ്‌ക്കും. ജസ്‌റ്റീസ്‌ കൗസര്‍ എടപ്പഗത്ത്‌ പിന്മാറിയതിനേ തുടര്‍ന്നു ജസ്‌റ്റീസ്‌ സിയാദ്‌ റഹ്‌മാനാണു ഹര്‍ജി പരിഗണിയ്‌ക്കുക.
നടി നല്‍കിയ മറ്റൊരു ഹര്‍ജി കീഴ്‌ക്കോടതിയില്‍ പരിഗണിച്ചതിനാല്‍ ഈ കേസില്‍ വാദം കേള്‍ക്കാനാകില്ലെന്നായിരുന്നു ജസ്‌റ്റീസ്‌ കൗസറിന്റെ നിലപാട്‌.
കുറ്റവാളികളെ രക്ഷിക്കാനുള്ള താല്‍പ്പര്യമാണു വിചാരണ കോടതി ജഡ്‌ജിയുടേതെന്ന്‌ സംശയിക്കുന്നതായും അതിജീവിതയുടെ ഹര്‍ജിയില്‍ ആക്ഷേപമുണ്ടായിരുന്നു. ദൃശ്യത്തിന്റെ ഹാഷ്‌വാല്യൂ മാറിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇനി കോടതിയുടെ നിര്‍ദേശപ്രകാരം മതിയെന്നാണു ൈക്രംബ്രാഞ്ചിന്റെ തീരുമാനം.

Leave a Reply