പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു

0

പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്.

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽവച്ചാണ് സംഭവമുണ്ടായത്. കടയിൽ സാധനം വാങ്ങാൻ നിന്ന ഷാജഹാനെ രണ്ടു ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

അതേസമയം, സംഭവത്തിന് പിന്നിൽ കഞ്ചാവ് സംഘങ്ങളെ ഉപയോഗിച്ചുള്ള ക്വട്ടേഷനാണ് നടന്നതെന്നും ഇതിനു പിന്നിൽ ആർഎസ്എസാണെന്നും സിപിഎം ആരോപിച്ചു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply