നെഹ്റുട്രോഫി; നഗരസഭയുടെ ജലഘോഷയാത്ര ഇന്ന്

0

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നഗരസഭ നേതൃത്വത്തിൽ അഞ്ചുദിവസത്തെ പരിപാടികൾക്ക് ചൊവ്വാഴ്ച ജലഘോഷയാത്രയോടെ തുടക്കമാകും. സെപ്റ്റംബർ മൂന്നിന് സാംസ്കാരിക ഘോഷയാത്രയോടെയാണ് സമാപനം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വാടക്കനാലിൽനിന്ന് നൂറോളം ചെറുവള്ളങ്ങളും ശിക്കാരവള്ളങ്ങളും അണിനിരക്കുന്ന ജലഘോഷയാത്ര കല്ലുപാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് നഗരചത്വരത്തിൽ സമാപിക്കും.

ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് 5.45ന് നഗരത്തിലെ കനാൽകരകളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ സൂരജ് ഷാജി നിർവഹിക്കും. വൈകീട്ട് ആറിന് ചേരുന്ന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.

നഗരസഭ അധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് നൃത്തവിരുന്ന്, രാത്രി എട്ടിന് ആലപ്പുഴ ബ്ലൂഡയമൺഡ്സി‍െൻറ ഗാനമേള എന്നിവയുണ്ടാകും. നഗരചത്വരത്തിൽ വ്യത്യസ്ത വിഭവങ്ങളുടെ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.

Leave a Reply