ലോറി ഇടിച്ച് കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

0

ആലത്തൂർ: ദേശീയപാതയിൽ വാനൂർ റോഡ് ജങ്ഷനടുത്ത് കാറിന് പിന്നിൽ ലോറി ഇടിച്ച് കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ചിറ്റൂർ കേനാമ്പിള്ളിയിൽ ചന്ദ്രിക (73), മകൻ വിനു (47) എന്നിവർക്കാണ് പരിക്കേറ്റത്.

ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ആറ് പേരുണ്ടായിരുന്നു. പീച്ചിയിൽ പോയി തിരിച്ച് ചിറ്റൂരിലേക്ക് പോകുമ്പോൾ തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്.

Leave a Reply