തിരുവനന്തപുരത്ത് മാലിന്യക്കുഴലിൽ മനുഷ്യന്റെ കാലുകൾ; കണ്ടെത്തിയത് ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിൽ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിലെ കിണറ്റിൽ നിന്ന് രണ്ട് മനുഷ്യകാലുകൾ കണ്ടെത്തി. മുട്ടത്തറയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരാണ് ഇക്കാര്യം കണ്ടെത്തിയത്.

സംഭവത്തിൽ വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു. ലഭിച്ച കാലുകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ മുറിച്ചുമാറ്റിയ കാലുകളാണെങ്കിൽ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

Leave a Reply