ബന്ധുനിയമന വിവാദത്തിൽ ഗവർണ്ണറെ പിന്തുണച്ച് കെ.സുധാകരൻ

0

കണ്ണൂർ: ‘സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണ്ണർ ഒറ്റക്കാവില്ല. എല്ലാ പിന്തുണയും കേരളീയ സമൂഹം അദ്ദേഹത്തിന് നൽകുന്നുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണ്ണറെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു’.സർവകലാശാല ബന്ധുനിയമന വിവാദത്തിൽ ഗവർണ്ണറുടെ നടപടി സ്വാഗതാർഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഐഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണ്ണറുടെ നടപടിയെ അനുകൂലിച്ചാണ് കെ. സുധാകരൻ രം​ഗത്തെത്തിയത്. ഈ നടപടിയിലൂടെ ഗവർണ്ണർ പദവിയുടെ അന്തസ്സ് ഉയർത്തിപിടിക്കുകയാണ് ആരിഫ് മുദമ്മദ് ഖാൻ.

എൽഡിഎഫ് ഭരണത്തിലെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറുവർഷം നടന്ന എല്ലാ ചട്ടവിരുദ്ധ നിയമനങ്ങളെ കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണ്ണർ തയ്യാറാകണം. കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിൽ ഇക്കാലയളവിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സിപിഐഎമ്മിന് വേണ്ടി നിരവധി ക്രമക്കേടുകളാണ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here