ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി, നബിയുടെ വചനങ്ങളിൽ ആകൃഷ്ടനായുള്ള മതം പഠനവും; നാട്ടിലെത്തിയതോടെ നേരെ പോയത് ഐഎസിന്റെ ശക്തികേന്ദ്രത്തിലേക്ക്

0

ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യന്‍ ഏജന്‍സികളുടെ അന്വേഷണം എത്തി നിൽക്കുന്നത് ലിബിയയില്‍ ഐഎസ് ചാവേറായി കൊല്ലപ്പെട്ട മലായാളിയെ പറ്റിയാണ്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങളാണ് സംഘം പരിശോധിച്ച് വരുന്നത്. ഐഎസ് ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ തിരയുന്ന ചാവേറിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

അബൂബക്കര്‍ അല്‍ഹിന്ദി എന്ന് പേരിലാണ് ഇയാൾ അറിയപ്പെടുന്നതെന്നാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നിട്ടുള്ളത്. അതിൽ കൂടുതലും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണെന്നാണ് പുറത്ത് വരുന്ന വിവരം. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. ഇദ്ദേഹത്തെ പറ്റി മറ്റുകൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലേഖനത്തില്‍ ഇല്ല. ഇയാള്‍ ഐഎസില്‍ ചേരാനുണ്ടായ സാഹചര്യവും ലേഖനത്തിലുണ്ട്കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ യുവാവാണ് ഇദ്ദേഹമെന്നും എന്‍ജിനിയറിങ് ബിരുദധാരിയാണെന്നും ലേഖനത്തില്‍ പറയുന്നു.

ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചത്. അതിനിടെ കൈയില്‍ കിട്ടിയ ലഘുലേഖയില്‍ നിന്ന് നബിയുടെ ചില വചനങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അതില്‍ ആകൃഷ്ടനായ ഇയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പഠനം തുടങ്ങി. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ദുബായിയില്‍ ഐഎസ് പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു.

എന്നാല്‍ അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ അവസരം ഒത്തുവന്നില്ല. പിന്നീട് യുവാവ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഐഎസില്‍ പോകാന്‍ അവസരം ഉണ്ടെന്നറിയിപ്പ് ലഭിച്ചു. ഇത് അറിഞ്ഞ് അയാള്‍ വീട്ടില്‍ നിന്ന് മുങ്ങി ലിബിയയിലേക്ക് പോകുകയായിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തില്‍ പറയുന്നു.

Leave a Reply