ടീഷര്‍ട്ടിൽ തുടങ്ങി അടിവസ്ത്രത്തിൽ വരെ രഹസ്യഅറ; ‌കരിപ്പൂരിൽ പിടികൂടിയത് ഒന്നരക്കിലോ സ്വര്‍ണമിശ്രിതം

0

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് സ്വർണം കടത്തുന്നതിനിടെ പിടിയിലായത്.

ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ഹാരിസ് കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് കസ്റ്റംസിന്റെ പരിശോധനയില്‍ ഇയാള്‍ ധരിച്ച ടീഷര്‍ട്ട്, പാന്റ്സ്, അടിവസ്ത്രം എന്നിവയില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ രഹസ്യ അറകളുണ്ടാക്കിയാണ് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.

കഴിഞ്ഞദിവസം സമാനമായരീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരാളെ പൊലീസ് സംഘം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടിയിരുന്നു. സ്വര്‍ണമിശ്രിതം പാന്റ്സില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി ഇസ്സുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്.

Leave a Reply