ജമ്മു-കശ്മീരിൽ ഗ്രനേഡ് അക്രമണം; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

0

ശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാമിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. പൂഞ്ച് സ്വദേശിയായ താഹിർ ഘാൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് അറിയിച്ചു.
കുൽഗാമിലെ ഖൈമോ മേഖലയിൽ ശനിയാഴ്ച രാത്രി സുരക്ഷാസേനക്കുനേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ താഹിർ ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഇദ്ഗാഹിലും ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. നേരത്തെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേറാക്രമണശ്രമം സൈന്യം പരാജയപ്പെടുത്തുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Leave a Reply