സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് സ്വീകരിക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി

0

പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ നിലപാട് സ്വീകരിക്കാതെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.
ഷാജഹാന്റെ കൊലപാതത്തിനു പിന്നില്‍ ആര്‍എസ്എസ ആണെന്നു സംസ്ഥാന നേതാക്കളുടെ ആരോപണം. എന്നാല്‍ ആ കാര്യത്തില്‍ ശരിയായ നിഗമനങ്ങളില്‍ എത്താറായിട്ടില്ലെന്നും പോലീസ് അന്വേഷണം നടക്കണമെന്നും യച്ചൂരി പറഞ്ഞു.

ഒരു കൊലപാതകം ഉണ്ടായാല്‍ ഉടന്‍ തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. സംഭവത്തിനു പിന്നില്‍ ആരെന്നു പോലീസ് കണ്ടുപിടിക്കട്ടെയെന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മതരാഷ്ട്രവാദത്തെ എതിര്‍ക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നില്‍ ആര്‍എസ്എസ് ആണെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a Reply