കൊച്ചിയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു; മരണകാരണം വ്യക്തമല്ല

0

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ പാളത്തിനു സമീപത്തുളള വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു. പുഷ്പവല്ലി (57) എന്ന സ്ത്രീയാണ് മരിച്ചത്. മരണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ച് പോലീസ്.

പുഷ്പവല്ലിയുടെ രണ്ടു മക്കളും ജോലിക്കു പോയ ശേഷമാണ് തീപിടി്തതം ഉണ്ടായത്. പ്രദേശവാസികളാണ് വീട്ടില്‍ നിന്നു തീയുയരുന്നത് കണ്ട് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. മൃതദേഹം മുഴുവനും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Leave a Reply