ഷാജഹാന്‍ വധം: ആരെയും കൊല്ലുന്ന കില്ലേഴ്സ് പാര്‍ട്ടിയായി സിപിഐഎം മാറി; ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

0

തിരുവനന്തപുരം: പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നും, ആരെയും കൊല്ലുന്ന കില്ലേഴ്സ് പാര്‍ട്ടിയായി സിപിഐഎം മാറിയെന്നും സുധാകരന്‍ ആരോപിച്ചു.

ബിജെപിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും എല്ലാ കഥകളും ബിജെപിയുടെ തലയില്‍ ഇടാന്‍ പറ്റമമായെന്നു സുധാകരന്‍ ചോദിച്ചു. സിപിഐഎം അക്രമത്തിന്റെ വക്താക്കളാണെന്ന് ആരോപിച്ച സുധാകരന്‍, ഷാജഹാന്റെ കൊലപാതകത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നതിന് തെളിവുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്ഐആര്‍. ബിജെപി അനുഭാവികളായ എട്ട് പേരാണ് പ്രതികളെന്നും എഐആറില്‍ പറയുന്നു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലയാളികള്‍ എത്തിയ ഒരു സ്‌കൂട്ടര്‍ പൊലീസ് കണ്ടെയിരുന്നു. ഞായറാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്.- ബി.ജെ.പി. സജീവപ്രവര്‍ത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

Leave a Reply