ഇന്ത്യൻ മുൻ ഫുട്‌ബോൾ ക്യാപ്റ്റൻ സമർ ബാനർജി അന്തരിച്ചു

0

കൊൽക്കത്ത: ഇന്ത്യൻ മുൻ ഫുട്‌ബോൾ ക്യാപ്റ്റൻ സമർ ബാനർജി അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ബദ്രു ദാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സമർ ബാനർജി അൽഷിമേഴ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. ജൂലൈ 27ന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1956ലെ മെൽബൺ ഒളിംപിക്‌സിൽ ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് നയിച്ചത് അദ്ദേഹമാണ്. മൂന്ന് ഒളിംപിക്‌സുകളിലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം ഇതുവരെ മത്സരിച്ചത്. അതിൽ ബാനർജി നയിച്ച 1956ലെ ഇന്ത്യൻ സംഘത്തിന്റെ മുന്നേറ്റത്തെ മറികടക്കാൻ മറ്റൊരു ഇന്ത്യൻ ടീമിനായിട്ടില്ല. അവിടെ വെങ്കലമെഡൽ മത്സരത്തിൽ ബൾഗേറിയയോട് 0-3നാണ് ഇന്ത്യ തോറ്റത്. ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ തലമുറ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

മോഹൻ ബഗാനൊപ്പം നിന്ന് ഡ്യുറന്റ് കപ്പ്, റോവേഴ്‌സ് കപ്പ് ഉൾപ്പെടെയുള്ള നേട്ടങ്ങളിലേക്ക് എത്തിയ ബാനർജി രണ്ട് വട്ടം സന്തോഷ് ട്രോഫി കിരീടവും നേടി. 1953ലും 1955ലും. 1962ൽ ബാനർജി പരിശീലകനായിരിക്കേയും ബംഗാൾ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here