ദേശീയ പതാകയോട് അനാദരവ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0

അമ്പലപ്പുഴ: ദേശീയ പതാകയോട് അനാദരവ് കാട്ടിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സിയുടെയും കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയതിനാണ് കേസെടുത്തത്.
സ്വാതന്ത്ര്യ ദിനാചരണ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഗുരുമന്ദിരം ജങ്ഷൻ, പുതുപുരക്കൽപടി, ആമയിട എൻ.എസ്.എസ് കരയോഗം ഓഫിസിന് സമീപം എന്നിവിടങ്ങളിലും ദേശീയപാതയോരത്തെ വിവിധ സ്ഥലങ്ങളിലുമാണ് പ്രത്യേകം കൊടിമരം സ്ഥാപിക്കാതെ പാർട്ടിയുടെയും ട്രേഡ് യൂനിയന്റെയും കൊടിമരത്തിൽ പതാക ഉയർത്തിയത്.
നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply