മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വാങ്ങുന്നതായി ഇലോണ്‍ മസ്‌ക്; ആരാധകര്‍ ആശയക്കുഴപ്പത്തില്‍

0

 
ലണ്ടന്‍: ട്വിറ്റര്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പരാജയമായതിന് പിന്നാലെ പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വാങ്ങുമെന്ന ട്വീറ്റുമായി ടെസ്ല തലവന്‍ ഇലോണ്‍ മസ്‌ക്. തന്റെ രാഷ്ട്രീയ താത്പര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ പരിഹസിച്ച് ചെയ്ത ട്വീറ്റിനൊപ്പമാണ് മസ്‌കിന്റെ വാക്കുകള്‍. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കുമെന്ന ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പരിഹാസ രൂപേണ ഉള്ളതാണെന്ന വിലയിരുത്തലാണ് ശക്തമെങ്കിലും ആരാധകരുടെ ശ്രദ്ധ പിടിച്ചുകഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മോശം ഫോമില്‍ ക്ലബിന്റെ അമേരിക്കന്‍ ഉടമകളായ ഗ്ലാസര്‍ കുടുംബത്തിന് എതിരെ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായിരുന്നു. 2005ല്‍ 790 മില്യണ്‍ പൗണ്ടിനാണ് ഇവര്‍ ക്ലബ് സ്വന്തമാക്കിയത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കുന്നു എന്ന ട്വീറ്റില്‍ സത്യാവസ്ഥ എന്തെന്ന് ഇതുവരെ വിശദീകരിക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറായിട്ടില്ല. നിലവില്‍ പ്രീമിയര്‍ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ രണ്ട് കളിയും തോറ്റ് അവസാന സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. 
44 ബില്യണ്‍ ഡോളര്‍ ഡീലീലൂടെ ട്വിറ്റര്‍ സ്വന്തമാക്കാനുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണ് ഇലോണ്‍ മസ്‌ക് ഇപ്പോള്‍. ഇത് കോടതിയിലേക്കും കാര്യങ്ങള്‍ എത്തിച്ചു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ ചൂണ്ടിയാണ് മസ്‌ക് ഡീലില്‍ നിന്ന് പിന്മാറിയത്.

Leave a Reply