ദേശീയപാതയുടെ ശോചനീയവസ്ഥ: മന്ത്രി മുഹമ്മദ് റിയാസിനെ വഴിയില്‍ തടയും; പി.കെ ഫിറോസ്

0

കോഴിക്കോട്: ദേശീയപാതയുടെ ശോചനീയവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വഴിയില്‍ തടയുമെന്നു ലീഗ് നേതാവ് പി.കെ ഫിറോസ്. കോഴിക്കോട് മീഞ്ചന്തയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ വാഴനട്ടു പ്രതിഷേധിക്കുകയായിരുന്നു.

സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നത് നിര്‍ത്തണമെന്നും സര്‍ക്കാരുകള്‍ പരസ്പരം പഴിചാരാതെ റോഡുകള്‍ നവീകരിക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു. ദേശീയ പാതയില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് മന്ത്രി രംഗത്ത് വന്നിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ ദേശീയപാതയില്‍ സ്കൂട്ടര്‍ യാത്രികന്‍ കുഴിയില്‍ വീണു മരിച്ചത്.

Leave a Reply