രണ്ട്‌ കിലോയിലധികം കഞ്ചാവുമായി ബീഹാര്‍ സ്വദേശികളായ രണ്ട്‌ യുവാക്കളെ പിടികൂടി

0

രണ്ട്‌ കിലോയിലധികം കഞ്ചാവുമായി ബീഹാര്‍ സ്വദേശികളായ രണ്ട്‌ യുവാക്കളെ പിടികൂടി. അബാന്‍ ജങ്‌ഷനില്‍ അബാന്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന എച്ച്‌.ഡി.എഫ്‌.സി. ബാങ്കിനു സമീപം കഞ്ചാവ്‌ പൊതികള്‍ സൂക്ഷിച്ച ബാഗുമായി നില്‍ക്കുകയായിരുന്നു യുവാക്കള്‍. ബീഹാര്‍ മഥെല്‍ പുര സുഖാസെന്‍ ഏഴാം വാര്‍ഡില്‍ കുന്ദന്‍ മണ്ഡല്‍ (31), കുമോദ്‌ (23) എന്നിവരെയാണ്‌ 2.295 കി. ഗ്രാം കഞ്ചാവുമായി എസ്‌.ഐ. രതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ്‌ സംഘം പിടികൂടിയത്‌.
പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജിബു ജോണ്‍ സ്‌ഥലത്തെത്തി എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ ഷിജുവിനെ വിളിച്ചുവരുത്തി പരിശോധിപ്പിച്ചതില്‍ കഞ്ചാവാണെന്ന്‌ ഉറപ്പാക്കുകയായിരുന്നു. എസ്‌.ഐ ആതിര പവിത്രന്‍, എ.എസ്‌. ഐ രാജിവ്‌, എസ്‌.സി.പി.ഓമാരായ മണിലാല്‍, മെഹമൂദ്‌, സി.പി.ഓമാരായ വിഷ്‌ണു, ഇജാസ്‌ എന്നിവരാണ്‌ അന്വേഷണസംഘത്തിലുള്ളത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply