പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി

0

തിരുവനന്തപുരം: ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. റിവ്യൂ കമ്മിറ്റി സസ്‌പെന്‍ഷന്‍ നീട്ടാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കി.ഐജിയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഡിസംബര്‍ പത്തിന് ഐജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ഐജിയുടെ അതിഥിയായി പോലീസ് ക്ലബിലും മോണ്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ഒമ്പത് മാസം മുമ്പാണ് ഐജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. ലക്ഷ്മണയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടിയത്.

Leave a Reply