ഷിൻഡെ മന്ത്രിസഭയിലേക്ക് 18 എംഎ‍ൽഎമാർ; മന്ത്രിസഭാ വികസനം പൂർത്തിയായി; താക്കറെ സർക്കാരിലുണ്ടായിരുന്ന മന്ത്രിമാരെ ഉൾപ്പെടുത്തി; ആഭ്യന്തര വകുപ്പ് ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്‌തേക്കും

0

മുംബൈ: താക്കറെ സർക്കാറിനെ അട്ടിമറിച്ച് രൂപീകരിച്ച മഹാരാഷ്ട്രയിലെ പുതിയ ഷിൻഡേ സർക്കാറിന്റെ വികസനം പൂർത്തിയായി. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മഹാരാഷ്ട്രയിൽ ഷിൻഡെയുടെ മന്ത്രിസഭാ വികസനം പൂർത്തിയായി. താക്കറെ സർക്കാരിലുണ്ടായിരുന്ന മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ഷിൻഡെയുടെ മന്ത്രിസഭാ വികസനം. ബിജെപിയിൽ നിന്നുള്ള ഒമ്പത് എംഎ‍ൽഎമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്ഭവനിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ഷിൻഡെ വിമത എംഎ‍ൽഎമാരുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ജൂൺ 30നായിരുന്നു ഏക് നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്.

ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഷിൻഡെ മുഖ്യമന്ത്രിയായത്. ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉപമുഖ്യമന്ത്രി. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതല ഫഡ്നാവിസിന് ലഭിക്കുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.

ബിജെപിയിൽ നിന്നുള്ള മന്ത്രിമാർ:

1) ചന്ദ്രകാന്ത് പാട്ടീൽ
2)സുധീർ മുങ്കന്തിവാർ
3)ഗിരീഷ് മഹാജൻ
4) സുരേഷ് ഖാഡെ
5) രാധാകൃഷ്ണ വിഖേ പാട്ടീൽ
6) വരീന്ദ്ര ചവാൻ
7)മംഗൾ പ്രബാത് ലോധ
8) വിജയകുമാർ ഗാവിറ്റ്
9)അതുൽ സേവ്

ഏക് നാഥ് ഷിൻഡെ ക്യാമ്പ് മന്ത്രിമാർ:

1) ദാദാ ഭൂസേ
2)സന്ദീപൻ ഭുംറെ
3)ഉദയ് സാമന്ത്
4)താനാജി സാവന്ത്
5)അബ്ദുൾ സത്താർ
6)ദീപക് കേസർകർ
7)ഗുലാബ്രാവു പാട്ടീൽ
8)സഞ്ജയ് റാത്തോഡ്
9)ശംഭുരാജെ ദേശായി

Leave a Reply