കരിപ്പൂർ വിമാനത്താവളത്തിൽ സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി ഒളിപ്പിച്ചുകടത്താന്‍ ശ്രമം.

0

കരിപ്പൂർ വിമാനത്താവളത്തിൽ സൈക്കിളിനുള്ളില്‍ സ്വര്‍ണ്ണക്കട്ടകള്‍ മെര്‍ക്കുറി പൂശി ഒളിപ്പിച്ചുകടത്താന്‍ ശ്രമം. കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിയ യാത്രക്കാരൻ പിടിയിലായി.

കാസർഗോഡ് സ്വദേശി അബ്ദുൾ ബഷീറാണ് പിടിയിലായത്. സ്വർണം ഏറ്റുവാങ്ങാനെത്തിയ രണ്ടു പേരെയും പോലീസ് പിടികൂടി. 842 ഗ്രാം സ്വർണമാണ് സൈക്കിളിനുള്ളിലാക്കി കടത്താൻ ശ്രമിച്ചത്.

സൈക്കിളിന്‍റെ ഭാഗങ്ങള്‍ പോലീസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശോധിച്ചു. ഉള്ളില്‍ നിറയെ സ്റ്റീല്‍ നിറമുള്ള കട്ടകളാണ് കണ്ടെത്തിയത്. ഈ ചെറിയ കട്ടകള്‍ ഉരുക്കി നോക്കിയപ്പോള്‍ സ്വര്‍മാണെന്ന് തെളിഞ്ഞത്.

Leave a Reply