ഉമിനീര് ഉപയോഗിച്ച് ലഹരി പരിശോധന; ആൽകോ സ്കാൻ വാനുമായി കേരള പോലീസ്

0

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പുതിയ സംവിധാനവുമായി കേരള പോലീസ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് ആൽകോ സ്കാൻ വാനുമായാണ് കേരള പോലീസ് എത്തിയിരിക്കുന്നത്.

പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്‍ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും.

ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതിയെന്നും കേരള പോലീസ് ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

Leave a Reply