ഷൂട്ടിങ്ങിനിടെ അപകടം, നടൻ നാസറിന് പരിക്ക്, ആശുപത്രിയിൽ

0

ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ അപകടത്തില്‍ പ്രശസ്ത നടന്‍ നാസറിന് പരിക്ക്. തെലുങ്കാന പോലീസ് അക്കാദമിയില്‍ സ്പാര്‍ക്ക് എന്ന തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.സായാജി ഷിന്‍ഡെ, നടിമാരായ സുഹാസിനി, മെഹ്റീന്‍ പിര്‍സാദ എന്നിവര്‍ക്കൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ നാസറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ തമിഴ്നാട്ടിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്‍റെ പ്രസിഡന്‍റാണ് നാസര്‍.

LEAVE A REPLY

Please enter your comment!
Please enter your name here