ഭാര്യ പ്രസവത്തിന് നാട്ടിൽ പോയപ്പോൾ 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പ്രതി അറസ്റ്റിൽ

0

കൊച്ചി: പശ്ചിമ കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്‌റൂർ സ്വദേശി ഹൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ പതിനേഴുകാരിയെ ആണ് ഹാന്‍സ് രാജ് പീഡിപ്പിച്ചത്. പെണ്‍കുട്ടി എട്ടു മാസം ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്.

ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്താണ് നാവിക ഉദ്യോഗസ്ഥനായ പ്രതി അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാവികനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആദ്യം പെൺകുട്ടിയുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 20 കാരിയായ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയ തക്കത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ വശത്താക്കി പീഡിപ്പിച്ചത്.

പ്രസവത്തിന് പോയ ഭാര്യ തിരിച്ചെത്തിയതോടെ ഇയാള്‍ പെണ്‍കുട്ടിയുമായുള്ള അടുപ്പം കുറച്ചിരുന്നു. ആറുമാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുമായാണ് നാവികന്‍ കൊച്ചിയില്‍ താമസിച്ച് വന്നിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു

Leave a Reply