വയനാട്ടിൽ വീണ്ടും കടുവയിറങ്ങി

0

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. മടൂർ കോളനിയിലാണ് ഇന്നലെ കടുവ സാന്നിധ്യം കണ്ടെത്തിയത്. മടൂർ കോളനിയിലെ ശ്രീധരൻ്റെ പശുവിനെ കൊന്നു. ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം.

കടുവ ഇറങ്ങിയതോടെ ആളുകൾ ഭീതിയിലാണ്. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply