വയനാട് മൈലമ്പാടിയില്‍ കൂട്ടില്‍ കുടുങ്ങിയ കടുവക്കുഞ്ഞിനെ തുറന്നുവിടും. നാലുമാസം പ്രായമായ കുഞ്ഞാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്

0

കല്‍പ്പറ്റ: വയനാട് മൈലമ്പാടിയില്‍ കൂട്ടില്‍ കുടുങ്ങിയ കടുവക്കുഞ്ഞിനെ തുറന്നുവിടും. നാലുമാസം പ്രായമായ കുഞ്ഞാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. കടുവക്കുഞ്ഞ് കൂട്ടിലായതിന് പിന്നാലെ അമ്മക്കടുവയും മറ്റൊരു കുഞ്ഞും കൂടിന് സമീപത്തുതുടരുന്നു.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വനം വകുപ്പ് മൈലമ്പാടിയില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടില്‍ കടുവക്കുഞ്ഞ് കുടുങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ കൂട്ടിന് പുറത്തുള്ള കടുവയെയും കുഞ്ഞിനെയും ഓടിച്ചാല്‍ മാത്രമെ കൂട്ടിലുള്ള കടുവക്കുഞ്ഞിനെ പുറത്തുവിടാനാകു. ഇതിനായി മുത്തങ്ങയില്‍ നിന്ന് രണ്ടു കുങ്കിയാനകളെ എത്തിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

കൂടിന് സമീപത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. കുങ്കിനായനകളെ എത്തിച്ച് കടുവയെയും കുഞ്ഞിനെയും ഓടിച്ച ശേഷം കടുവക്കുഞ്ഞിനെ പുറത്തുവിടാനാണ് നിലവിലെ തീരുമാനം. മറ്റൊരു കടുവ കൂടി പ്രദേശത്തുണ്ടെന്നാണ് വനം വകുപ്പിന്റെ അനുമാനം. മൈലമ്പാടിയില്‍ ഒരു കൂട് കൂടി സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്തുള്ളവരോട് ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here