നാലു വയസുകാരനു ക്രൂരമര്‍ദനം; രണ്ടാനച്‌ഛന്‍ അറസ്‌റ്റില്‍

0

രാത്രിയില്‍ കരഞ്ഞതിന്റെ പേരില്‍ നാലു വയസുകാരനു ക്രൂരമര്‍ദനം. കുട്ടിയുടെ രണ്ടാനച്‌ഛന്‍ അറസ്‌റ്റില്‍. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുവാന്നൂരില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന തൃപ്രയാര്‍ ചൂലൂര്‍ സ്വദേശി അരിപ്പുറം വീട്ടില്‍ നൗഫലാ(പ്രസാദ്‌-26)ണ്‌ അറസ്‌റ്റിലായത്‌.
തൃശൂര്‍ -കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ്‌ നൗഫല്‍.
മര്‍ദനത്തില്‍ പരുക്കേറ്റ കുട്ടിയെ മാതാവാണ്‌ ഇന്നലെ രാവിലെ 10ന്‌ കുന്നംകുളം താലൂക്ക്‌ ആശുപത്രിയില്‍ കൊണ്ടുവന്നത്‌. പ്രാഥമിക ചികിത്സയ്‌ക്കുശേഷം ഡോക്‌ടറുടെ നിര്‍ദേശപ്രകാരം തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. രാത്രിയില്‍ കുട്ടിയുടെ കരച്ചിലില്‍ മൂലം ഉറങ്ങാന്‍ കഴിയാത്തതിലുള്ള ദേഷ്യത്തില്‍ നൗഫല്‍ ഇന്നലെ രാവിലെ തെങ്ങിന്‍ മടലുകൊണ്ട്‌ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നും ഇയാള്‍ ലഹരിക്ക്‌ അടിമയാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്‌. ജനനേന്ദ്രിയത്തിനും പരുക്കുണ്ട്‌.
തൃശൂര്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പഴ്‌സണ്‍ അഡ്വ. കെ.വി. നിമ്മി രാവിലെ ഗവ. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു.
സംഭവത്തില്‍ രണ്ടാനച്‌ഛനെതിരേ കേസെടുക്കാന്‍ ചെയര്‍പഴ്‌സണ്‍ പോലീസിന്‌ നിര്‍ദേശം നല്‍കിയിരുന്നു. അമ്മ പാലക്കാട്‌ സ്വദേശിനിയാണ്‌.

Leave a Reply