സൈബർ സുരക്ഷക്കായി ഫോണിൽ നിന്ന് നീക്കം ചെയ്യേണ്ടത് 35 ആപ്പുകൾ

0

ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോഴും നിരവധി മാൽവെയർ ബാധിത ആപ്പുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സൈബർ സുരക്ഷക്കായി ഫോണിൽ നിന്ന് നീക്കം ചെയ്യേണ്ടത് 35 ആപ്പുകൾ.

മാൽവെയർ പ്രചരിപ്പിക്കുന്ന ആപ്പുകളെ നിയന്ത്രിക്കുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിരവധി പരിരക്ഷകളുണ്ട്. എന്നാൽ പ്ലേ സ്റ്റോറിലേക്ക് മാൽവെയർ ആപ്പുകൾ എത്തിക്കാൻ തട്ടിപ്പുകാർ വ്യത്യസ്ത വഴികളാണ് ഉപയോഗിക്കുന്നത്.

സൈബർ സെക്യൂരിറ്റി ടെക്നോളജി കമ്പനിയായ ബിറ്റ്ഡിഫെൻഡർ പറയുന്നതനുസരിച്ച് 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകരമായ മാൽവെയർ കണ്ടെത്തിയിട്ടുണ്ട്. ഫോണിൽ അവയിലേതെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നാണ് സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഉപയോക്താക്കളെ കബളിപ്പിച്ച് ഡൗൺലോഡ് ചെയ്യിപ്പിക്കുന്ന 35 മാൽവെയർ ആപ്പുകളാണ് സൈബർ സുരക്ഷാ വിദഗ്ദ്ധർ കണ്ടെത്തിയത്. റിപ്പോർട്ട് അനുസരിച്ച് ഉപയോക്താവ് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ആപ്പിന്റെ പേര് മാറ്റുകയും ആപ്പ് ഐക്കൺ ഫോണിൽ മറഞ്ഞിരിക്കുകയും ചെയ്യും.

ആപ്പ് വഴി പരസ്യങ്ങൾ നൽകി വരുമാനം ഉണ്ടാക്കുകയാണ് ഇത്തരം തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന ആശയം. ഡവലപ്പർമാർ അവരുടെ സ്വന്തം സംവിധാനത്തിലൂടെ ഈ പരസ്യങ്ങൾ നൽകുന്നു എന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. ഇത് ആൻഡ്രോയിഡിന്റെ പോളിസികളെയും ലംഘിക്കുന്നു.

Leave a Reply