കേരളത്തില്‍ അടുത്ത നാലുദിവസം വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും സാധ്യത

0

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലുദിവസം വ്യാപക മഴയ്‌ക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. വടക്കന്‍ ഒഡിഷയ്‌ക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്‌.
കൂടാതെ അടുത്ത 36 മണിക്കൂറില്‍ ഗുജറാത്ത്‌ തീരത്ത്‌ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്‌. സാധാരണ സ്‌ഥാനത്തുനിന്ന്‌ തെക്കോട്ടു മാറി സജീവമായിരിക്കുന്ന മണ്‍സൂണ്‍ പാത്തി 17 മുതല്‍ വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here