മാലിന്യക്കൂമ്പാരത്തിൽ ദേശീയ പതാകകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു

0

മാലിന്യക്കൂമ്പാരത്തിൽ ദേശീയ പതാകകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേരെ ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം വെങ്ങോല കീടത്ത് ഷമീർ (42), ഇടുക്കി വെട്ടിക്കാട്ടിൽ മണി ഭാസ്ക്കർ (49), തോപ്പുംപടി ചിരികണ്ടത്ത് സാജർ (49) എന്നിവരാണ് അറസ്റ്റിലായത്.

മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ദി​വ​സം യാ​ർ​ഡി​ൽ നി​ന്നു പു​റ​ത്തു​പോ​യ ലോ​റി​ക​ളെ​പ്പ​റ്റി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ​ഴ​യ വ​സ്തു​ക്ക​ളെ​ല്ലാം പൊ​ളി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന മൂ​ന്നാം പ്ര​തി സാ​ജ​റി​ന്‍റെ ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് ലോ​റി​യി​ൽ മാ​ലി​ന്യം ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. ലോ​റി ജീ​വ​ന​ക്കാ​രാ​യ ഷ​മീ​റും മ​ണി ഭാ​സ്ക്ക​റും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ദേ​ശീ​യ പ​താ​ക​ക​ളും ഉ​ൾ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ് 12ന് ​രാ​വി​ലെ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ മാ​ലി​ന്യം ടി​പ്പ​റി​ൽ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ച്ച കൂ​ട്ട​ത്തി​ൽ ഏ​ഴു​ദേ​ശീ​യ​പ​താ​ക​ക​ളും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ പ​താ​ക​ക​ളും ഇ​രു​മ്പ​നം ക​ട​ത്ത്ക​ട​വ് റോ​ഡി​ൽ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ന​ടു​ത്തു​ള്ള സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര​റി​ഞ്ഞ് സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യ​ത്തി​ൽ നി​ന്നു ദേ​ശീ​യ​പ​താ​ക​ക​ൾ മാ​റ്റു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here