കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

0

നിലമ്പൂര്‍: നിലമ്പൂര്‍- പെരുമ്പിലാവ് സംസ്ഥാന പാതയില്‍ മുക്കട്ട ചാലിയാര്‍ ആശുപത്രിക്ക് സമീപം കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വരമ്പന്‍പൊട്ടി പറമ്പാടന്‍ നിഷാദിനാണ് പരിക്കേറ്റത്.
നിലമ്പൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ രാവിലെയാണ് അപകടം. നിസാര പരിക്കേറ്റ നിഷാദ് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply