നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു

0

ആലുവ: നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടർന്ന് മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്.

ദിവസങ്ങളായി പുഴ കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. ചളിയുടെ അളവ് 60 എൻ.ടി.യുവരെ എത്തിയിരുന്നു. ഇത് 100 കടന്നാൽ ജലശുദ്ധീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുദ്ധീകരണ കേന്ദ്രം അസി.എക്‌സി.എൻജിനീയർ ജെയിൻ രാജ് പറഞ്ഞു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

രണ്ടു ദിവസം ഇടതടവിലില്ലാതെ മഴ പെയ്തപ്പോഴേക്കും പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. കുറച്ച് അടി കൂടി വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്‍റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യതയുണ്ട്. പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും ഇതിനകം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here