സ്മാർട്ട് എയർപോർട്ട് പ്രോഗ്രാമിന്‍റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അതിനൂതന ഡിജിറ്റൽ ട്വിൻ സംവിധാനം ആരംഭിച്ചു

0

ദോഹ: സ്മാർട്ട് എയർപോർട്ട് പ്രോഗ്രാമിന്‍റെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അതിനൂതന ഡിജിറ്റൽ ട്വിൻ സംവിധാനം ആരംഭിച്ചു. ഇന്‍റുറ്റീവ് ത്രീഡി ഇന്‍റർഫേസ് ഉപയോഗിച്ച് വിമാനത്താവളത്തിന്‍റെ തത്സമയദൃശ്യം ഡിജിറ്റൽ ട്വിൻ വഴി ലഭ്യമാകും.

വിമാനത്താവളത്തിലെ വ്യത്യസ്​ത സംവിധാനങ്ങളിൽനിന്നുള്ള വിവരങ്ങൾ സമഗ്രമാക്കുന്ന ശക്തമായ അനലിറ്റിക്കൽ എൻജിനാണ് ഡിജിറ്റൽ ട്വിൻ. വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഏറ്റവും മികവുറ്റതാക്കുന്നതിനുള്ള ബൗദ്ധിക നിർദേശങ്ങൾ നൽകാനും ഡിജിറ്റൽ ട്വിൻ സംവിധാനത്തിന് സാധിക്കും.

ത്രീഡി മോഡലിങ് സാങ്കേതികവിദ്യ, ഡേറ്റ അനലിറ്റിക്സ്​, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ എന്നിവ സമന്വയിപ്പിച്ചാണ് അതിനൂതന ഡിജിറ്റൽ ട്വിൻ വികസിപ്പിച്ചിരിക്കുന്നത്.

എയർക്രാഫ്റ്റ് സ്റ്റാൻഡ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും വിമാനത്താവളത്തിലെ നിർണായക സംവിധാനങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാനും മുന്നറിയിപ്പുകളിൽ കാര്യക്ഷമമായ പ്രതികരണം ഉറപ്പുവരുത്താനും ഡിജിറ്റൽ ട്വിന്നിന് സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here