സജി ചെറിയാന്‌ ഇന്നലെ ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണ പരിപാടി നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്ന്‌ മാറ്റിവച്ചു

0

ചെങ്ങന്നൂര്‍: ഭരണഘടനയെ അപമാനിച്ചു സംസാരിച്ചതിനെ തുടര്‍ന്ന്‌ മന്ത്രി സ്‌ഥാനം രാജിവച്ച സജി ചെറിയാന്‌ ഇന്നലെ ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണ പരിപാടി നേതൃത്വം ഇടപെട്ടതിനെത്തുടര്‍ന്ന്‌ മാറ്റിവച്ചു.
മല്ലപ്പള്ളിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന്‌ ആറിനു വൈകിട്ടാണ്‌ സജി ചെറിയാന്‍ മന്ത്രിപദം രാജിവച്ചത്‌. രാജിക്ക്‌ ശേഷം ചെങ്ങന്നൂരില്‍ എത്തിയ സജിചെറിയാന്‌ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം വന്‍ സ്വീകരണം ഒരുക്കാനാണ്‌ പദ്ധതി ഇട്ടത്‌.എന്നാല്‍, സ്വീകരണ പരിപാടി പാര്‍ട്ടിയെയും എം.എല്‍.എയെയും കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന്‌ ഉന്നത നേതൃത്വം നല്‍കിയ സൂചനയെ തുടര്‍ന്നാണ്‌ പരിപാടി മാറ്റിവച്ചത്‌. അതേസമയം മഴയും പ്രതികൂല സാഹചര്യങ്ങളുമാണ്‌ പരിപാടി മാറ്റിവയ്‌ക്കാന്‍ കാരണമെന്നാണ്‌ പ്രാദേശിക നേതൃത്വം നല്‍കുന്ന വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here