ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

0

മുംബൈ: ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മാൽവാനി യശോദീപ് സൊസൈറ്റിയിൽ താമസിക്കുന്ന വിജയമാല (48) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഗ്യാനോപ പൊലീസിൽ കീഴടങ്ങി.മലാഡിലാണ് സംഭവം.

ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയുമായി വഴക്കിട്ടെന്നും ദേഷ്യത്തിൽ കൊന്നെന്നും ഭർത്താവ് ഗ്യാനോപ പൊലീസിന് മൊഴി നൽകി. അടുത്തു കിടന്നുറങ്ങാൻ അനുവദിക്കാത്തതിനെച്ചൊല്ലി ഭാര്യയുമായി തർക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനിടെ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. വിജയമാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here