തമിഴ് സൂപ്പര്‍താരം ധനുഷ് അഭിനയിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാന്‍ ഇന്ന് റിലീസിന് എത്തുകയാണ്

0

തമിഴ് സൂപ്പര്‍താരം ധനുഷ് അഭിനയിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാന്‍ ഇന്ന് റിലീസിന് എത്തുകയാണ്. പ്രമുഖ ഹോളിവുഡ് സംവിധായകര്‍ റൂസോ ബ്രദേഴ്‌സാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റൂസോ ബ്രദേഴ്‌സ് ഇന്ത്യയില്‍ എത്തിയിരുന്നു. ഇരുവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ആമിര്‍ ഖാന് ഒപ്പമുള്ള ഇവരുടെ ചിത്രങ്ങളാണ്. 
റൂസോ സഹോദരന്മാര്‍ക്കും ധനുഷിനും ആമിര്‍ ഖാന്‍ ഒരുക്കിയ സ്‌പെഷ്യല്‍ ഡിന്നറില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഗുജറാത്തി സ്റ്റൈല്‍ ഭക്ഷണമാണ് താരം സ്‌പെഷ്യലായി ഒരുക്കിയത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് തമിഴ് പയ്യനായാണ് ധനുഷ് എത്തിയത്. ആമിര്‍ ഖാനിന്റെ മുന്‍ ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും ഡിന്നറില്‍ പങ്കെടുത്തിരുന്നു. ആമിറിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ചിത്രം. 

പരമ്പരാഗതമായ ഭക്ഷണം പാകം ചെയ്യുന്ന ഗുജറാത്തിലെ വിവിധ ഭാഗത്തുനിന്നുള്ള പാചകക്കാരെ വരുത്തിയാണ് ആമിര്‍ വിരുന്ന് ഒരുക്കിയത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാപഡ് ലുവ പടോഡി, കന്‍ഡ് പുരി, ടുവെര്‍ ലിഫാഫ തുടങ്ങിയ ഭക്ഷണങ്ങളാണ് താരം വിളമ്പിയത്. 
ബുധനാഴ്ചയാണ് റൂസോ ബ്രദേഴ്‌സ് മുംബൈയില്‍ എത്തിയത്. സ്‌പെഷ്യല്‍ പ്രീമിയറും ഒരുക്കിയിരുന്നു. ഇതില്‍ വിക്കി കൗശാല്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. റൂസോ ബ്രദേഴ്‌സിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ധനുഷും ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here