കുട്ടികൾക്ക് രാവിലെ ഏഴിന് സ്കൂളിൽ പോകാമെങ്കിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ ഒൻപതിന് കോടതിയിലെത്തിക്കൂടേ : ചോദ്യവുമായി സുപ്രീംകോടതി ജസ്റ്റീസ് യു. ലളിത്

0

ന്യൂഡൽഹി: കുട്ടികൾക്ക് രാവിലെ ഏഴിന് സ്കൂളിൽ പോകാമെങ്കിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ ഒൻപതിന് കോടതിയിലെത്തിക്കൂടേ എന്ന ചോദ്യവുമായി സുപ്രീംകോടതി ജസ്റ്റീസ് യു. ലളിത്.

പ​തി​വു സ​മ​യ​ത്തേ​ക്കാ​ൾ ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പേ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടു​കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് യു. ​ല​ളി​തി​ന്‍റെ ഈ ​ചോ​ദ്യം. സു​ദീ​ർ​ഘ​മാ​യ വി​ചാ​ര​ണ​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത സ​മ​യ​ത്ത് കോ​ട​തി​ക​ൾ രാ​വി​ലെ ഒ​ൻ​പ​തി​നു ത​ന്നെ ആ​രം​ഭി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ജ​സ്റ്റീ​സ് ല​ളി​ത് ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് 11.30ന് ​അ​ര മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യെ​ടു​ക്കാം. തി​രി​ച്ചെ​ത്തി ര​ണ്ട് വ​രെ വീ​ണ്ടും ജോ​ലി ചെ​യ്യാം. അ​ങ്ങ​നെ ചെ​യ്താ​ൽ വൈ​കു​ന്നേ​രം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സ​മ​യം ല​ഭി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് ല​ളി​ത് ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here