ബൈക്കിന്‍റെ സീറ്റിൽ കയറി നിന്ന് നടുറോഡിൽ വിദ്യാർഥികളുടെ അഭ്യാസപ്രകടനം

0

എരുമേലി: ബൈക്കിന്‍റെ സീറ്റിൽ കയറി നിന്ന് നടുറോഡിൽ വിദ്യാർഥികളുടെ അഭ്യാസപ്രകടനം. തീർഥാടക വാഹനങ്ങളും സ്കൂൾ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വിദ്യാർഥികളുടെ അഭ്യാസ പ്രകടനം.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എരുമേലിയിലും സമീപത്തുമായി ആഡംബര ബൈക്കുകൾ അപകടത്തിൽപെട്ട് രണ്ട് യുവാക്കളും ഒരു വിദ്യാർഥിനിയും മരിക്കുകയും മൂന്ന് യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അ​പ​ക​ട​ങ്ങ​ളി​ലെ​ല്ലാം ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. പൊ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

LEAVE A REPLY

Please enter your comment!
Please enter your name here