ആർട്ട് ഓഫ് ലിവിംഗ് പ്രചാരകൻ
ഹരിഹരൻ നാരയണൻ കർത്ത അന്തരിച്ചു

0

പെരുമ്പാവൂർ: ആർട്ട് ഓഫ് ലിവിംഗ് ബംഗളൂരു ആശ്രമത്തിലെ സീനിയർ പ്രചാരകനും ശ്രീശ്രീ തത്വ ആയൂർവ്വേദ പഞ്ചകർമ്മ വിഭാഗത്തിന്റെ മേൽനോട്ടക്കാരിൽ ഒരാളുമായിരുന്ന പെരുമ്പാവൂർ കൂടാലപ്പാട്
മഠത്തേത്ത് പുത്തൻമഠത്തിൽ ഹരിഹരൻ നാരായണൻ കർത്താ (ഹരി മുംബൈ-60) ബംഗളൂരു ഇന്ദിരാ നഗർ
മണിപ്പാൽ ആശുപത്രിയിൽ അന്തരിച്ചു. അതിതീവ്രമായ വൈറസ്ബാധയെത്തുടർന്നായിരുന്നു അന്ത്യം.
ഇരുപത്തഞ്ച് വർഷത്തിലേറെയായി ആശ്രമത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മുംബൈയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥയായ ശ്രീദേവി കർത്തായാണ് ഭാര്യ. മകൻ ശ്രീഗണേഷ് കർത്താ ആശ്രമത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിൽ ജോലിനോക്കുന്നു. സഹോദരങ്ങൾ: ശ്രീകുമാർ കർത്താ (ബംഗളൂരു), ഗിരീഷ്‌കുമാർ കർത്താ (മുംബൈ). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ആശ്രമം പ്രവർത്തകരുടെ നേതൃത്വത്തിൽ കല്ലഹള്ളി സർക്കാർ പൊതുശ്‌മശാനത്തിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here