മാളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

0

മാള: മാളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നാലമ്പല തീർഥാടന സീസണായിട്ടും ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കാതിരുന്നതാണ് കാരണം. ടൗണിൽ വൺവേ സംവിധാനം ഒരുക്കി ഗതാഗതം സുഗമമാക്കാൻ കഴിയുമെന്ന് നേരത്തേ തെളിയിച്ചിരുന്നു. പിന്നീട് വൺവേ നിലച്ചു.
സ്വകാര്യ ബസ് ജീവനക്കാരിൽ ഒരു വിഭാഗത്തിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് വൺവേ നിലച്ചതെന്ന് പറയുന്നു. വർധിച്ച തോതിൽ വാഹനങ്ങൾ പാതയോട് ചേർന്ന് പാർക്ക് ചെയ്യുന്നുണ്ട്. ഗതാഗത കുരുക്കഴിക്കുന്നതിന് ഈ വാഹനങ്ങൾ നീക്കം ചെയ്യണം. കെ.എസ്‌.ആർ.ടി.സി മാള ഡിപ്പോയിൽ നിന്നാണ് സർവിസ് നടത്തുന്നത്. സ്വകാര്യ ബസ്സ്റ്റാൻഡിൽ നൂറുകണക്കിന് ബസുകൾ എത്തുന്നുണ്ട്.

ടൗ​ണി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ ഒ​രേ​സ​മ​യം ഇ​രു​ഭാ​ഗ​ത്തേ​ക്കും ക​ട​ന്നു​പോ​കാ​നാ​വി​ല്ല. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് മാ​ള ടൗ​ണി​ലേ​ക്കും പ​ഞ്ചാ​യ​ത്ത് ബ​സ്​​സ്റ്റാ​ന്‍ഡി​ലേ​ക്കും എ​ത്തു​ന്ന​ത് ഈ ​റോ​ഡ് വ​ഴി​യാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള എ​ല്ലാ സ​ർ​വി​സും കെ.​കെ. റോ​ഡു​വ​ഴി സ്വ​കാ​ര്യ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തൃ​ശൂ​ർ, ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ് പോ​ക​ണം. തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ സം​സ്ഥാ​ന പാ​ത വ​ഴി കെ.​എ​സ്.​ആ​ർ. ടി.​സി വ​ഴി കെ.​കെ. റോ​ഡി​ലൂ​ടെ സ്വ​കാ​ര്യ സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം. കൃ​ഷ്ണ​ൻ കോ​ട്ട, പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന​വ മാ​ള പ​ള്ളി​പ്പു​റം പോ​സ്റ്റ്​ ഓ​ഫി​സ് ജ​ങ്​​ഷ​നി​ൽ നി​ന്ന്​ പ്ലാ​വി​ൻ​മു​റി വ​ഴി പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി സ്വ​കാ​ര്യ സ്റ്റാ​ൻ​ഡി​ൽ എ​ത്താ​നാ​വും. വ​ട​ക്ക്, തെ​ക്ക്, പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കു​ള്ള എ​ല്ലാ ബ​സു​ക​ളും പോ​സ്റ്റ്​ ഓ​ഫി​സ് വ​ഴി തി​രി​ച്ചു​വി​ട​ണം.

LEAVE A REPLY

Please enter your comment!
Please enter your name here