തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും. മരങ്ങള്‍ കടപുഴകിവീണ് നാശനഷ്ടം

0

 
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും. മരങ്ങള്‍ കടപുഴകിവീണ് നാശനഷ്ടം. തൃപ്രയാര്‍, ആലപ്പാട് വില്ലേജുകളില്‍ ശക്തമായ കാറ്റാണുണ്ടായത്. പത്താരത്ത് യശോദയുടെ വീടിന്റെ മേല്‍ക്കൂരയിലെ മരം വീണു. ഇവരെ ബന്ധുവീടിലേക്ക് മാറ്റി. 
  
പത്താരത്ത് അനീഷ് ബാബു, പനമുക്കത്ത് പ്രദീപ്, വെളുത്തുപറമ്പില്‍ ബാലതിലകന്‍, കുന്നത്ത് ഷാജിലാല്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ആളപായമില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here