ഒരു വര്‍ഷം കഴിഞ്ഞാലും എകെജി സെന്‍റര്‍ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ലെന്ന് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: ഒരു വര്‍ഷം കഴിഞ്ഞാലും എകെജി സെന്‍റര്‍ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ലെന്ന് രമേശ് ചെന്നിത്തല. ആക്രമണം നടത്തിയത് സിപിമ്മുകാര്‍ ആയതുകൊണ്ടാണ് പ്രതികളെ കണ്ടെത്താനാകാത്തതെന്നും ചെന്നിത്തല പറഞ്ഞു.

എ​കെ​ജി സെ​ന്‍റ​റി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന് ഇ​ന്ന് ഒ​രു മാ​സ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം. കേ​സ് എ​ഴു​തി​ത​ള്ളേ​ണ്ടി​വ​രു​മെ​ന്നു ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ക്രെം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് കേ​സ് വൈ​കി​പ്പി​ക്കാ​നാ​ണ്. ക​ലാ​പ ശ്ര​മ​ത്തി​ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ ​പി ജ​യ​രാ​ജ​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply