മങ്കിപോക്സ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോർക്ക് സംസ്ഥാനം

0

ന്യൂയോർക്ക്: മങ്കിപോക്സ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോർക്ക് സംസ്ഥാനം.

അ​മേ​രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ മ​ങ്കി​പോ​ക്സ് കേ​സു​ക​ളി​ൽ നാ​ലി​ലൊ​ന്നും ന്യൂ​യോ​ർ​ക്കി​ലാ​ണെ​ന്നും പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ല​ഭി​ക്കു​ന്ന​ത് വ​രെ ജാ​ഗ്ര​ത തു​ട​ര​നാ​ണ് ദു​ര​ന്ത നി​വാ​ര​ണ നി​യ​മം അ​നു​സ​രി​ച്ചു​ള്ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ ക്യാ​ച്ചി ഹോ​ച്ചു​ൽ അ​റി​യി​ച്ചു.

നേ​ര​ത്തെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലും പ്രാ​ദേ​ശി​ക ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ൽ 5,189 മ​ങ്കി​പോ​ക്സ് ബാ​ധി​ത​രു​ണ്ട്.

ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി, കാ​ലി​ഫോ​ർ​ണി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

Leave a Reply