സംസ്ഥാനത്ത് സ്കൂളുകളിൽ ഓഗസ്റ്റ് 24 മുതൽ ഓണപ്പരീക്ഷ

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ ഓഗസ്റ്റ് 24 മുതൽ ഓണപ്പരീക്ഷ തുടങ്ങും. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണപ്പരീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രശ്‌നത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply