വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തിയതിനെ തുടർന്നു വിമാനക്കമ്പനിക്കെതിരെ കാബിൻ ക്രൂ അംഗങ്ങൾ പരാതി നൽകി

0

വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തിയതിനെ തുടർന്നു വിമാനക്കമ്പനിക്കെതിരെ കാബിൻ ക്രൂ അംഗങ്ങൾ പരാതി നൽകി. കാബിൻ ക്രൂ അംഗങ്ങൾക്കു നൽകിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. ഭക്ഷണത്തിൽ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികൾക്കുമിടയിലാണ് പാമ്പിന്റെ തല കണ്ടതെന്നു കാബിൻ ക്രൂ അംഗം പരാതിയിൽ പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തുർക്കി വിമാനക്കമ്പനിയായ സൺഎക്സ്‌പ്രസിന് എതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൺഎക്സ്‌പ്രസ് അധികൃതർ അറിയിച്ചു. ഈ മാസം 21ന് തുർക്കിയിലെ അങ്കാറയിൽനിന്നു ജർമനിയിലെ ഡസൽഡോർഫിലേക്കു പോയ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങൾക്കാണ് ഭക്ഷണത്തിൽ നിന്നും പാമ്പിൻ തല കിട്ടിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഭക്ഷ്യവിതരണക്കാരുമായുള്ള കരാർ താൽക്കാലികമായി റദ്ദാക്കിയതായും സൺഎക്സ്‌പ്രസ് വക്താവ് അറിയിച്ചു.

Leave a Reply