പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

0

ചെറുവട്ടൂരിൽ നിന്നും പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ വേങ്ങല്ലൂരിൽ നിന്നും ഇപ്പോൾ മൂവാറ്റുപുഴ വെള്ളൂർക്കുന്നം കാവുങ്കര ചേനക്കരക്കുന്നേൽ വീട്ടിൽ താമസിക്കുന്ന നിബുൻ (അപ്പു 34 ), ഇടുക്കി കുമാരമംഗലം പുതുച്ചിറ വയമ്പാടത്ത് വീട്ടിൽ നജീം (40) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ വാഹനങ്ങളുടെ നൂറ്റിപ്പത്തോളം ടയറുകളും ട്യൂബുകളുമാണ് മോഷ്ടിച്ചത്. നിബുൻ പതിനഞ്ചോളം കേസിലെ പ്രതിയാണ്. ഇവർ തൊടുപുഴ, മൂവാറ്റുപുഴ സ്റ്റേഷനുകളിലെ കേസുകളിൽ പിടികിട്ടാപുള്ളികളാണ്. എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

പഴയ ടയറുകളും ട്യൂബും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ 1

Leave a Reply