വഴിക്കടര് ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പണവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍

0

മലപ്പുറം: വഴിക്കടര് ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പണവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി ഷെഫിസ് ആണ് പിടിയിലായത്. മൂന്നു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഷെഫീസിനെ യാത്രക്കിടെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പരിശോധിച്ചത്. കാറില്‍ നിന്ന് 50,700 രൂപ പിടിച്ചെടുത്തു.

ഷെഫീസ് സഞ്ചരിച്ച കാര്‍ ഭാര്യയുടെ പേരിലുള്ളതാണ്. വഴിക്കടവിലുള്ള ഒരു ഏജന്റാണ് കാര്‍ ഓടിച്ചിരുന്നതും.

വിജിലന്‍സ് പരിശോധനയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഷെഫീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെക്ക് പോസ്റ്റില്‍ പുലര്‍ച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here