നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് മംമ്താ മോഹൻദാസ്

0

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് മംമ്താ മോഹൻദാസ്. മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസിയെ മംമ്ത വിമർശിക്കുകയും ചെയ്തു. അവരവരുടെ ഗുണത്തിന് വേണ്ടിയല്ലാതെ ഇരകൾക്ക് വേണ്ടി യഥാർത്ഥമായി നിൽക്കാനായാൽ, ഡബ്ല്യൂസിസിക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണെന്നും നടി കൂട്ടിച്ചേർത്തു

ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യുന്നവർ സംഘടനയിൽ ഉണ്ടെന്നും ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല എന്നും മംമ്ത മോഹൻദാസ് പറഞ്ഞു. ‘ഞാൻ വല്ലപ്പോഴും മാത്രമാണ് ‘അമ്മയുടെ’ മീറ്റിംഗുകളിൽ പോകുന്നത്. വനിതാ ദിനത്തിന്റെ ഒരാഘോഷത്തിൽ പല രൂപത്തിലും നിറത്തിലുമുള്ള സുന്ദരികളായ സ്ത്രീകൾ അവിടെ ഒരുമിച്ചു കൂടുന്നു. ‘അമ്മയിൽ’ നിന്ന് പുറത്ത് പോയവർക്ക് അവരുടേതായ കാരണങ്ങളുണ്ട്, അതവരുടെ കാര്യം മാത്രമാണ്,’ മംമ്ത പറഞ്ഞു.

.’നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ട് വശങ്ങളുണ്ട്. എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് രണ്ട് വശത്തുള്ളവരും കാരണക്കാരാണ്. ചുരുക്കം ചില സംഭവങ്ങളിൽ ഒഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാൻ നിന്നു കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എല്ലാകാലത്തും ഇരയാകാൻ നിൽക്കരുത്. ആ സംഭവത്തിൽ നിന്ന് പുറത്ത് കടക്കാൻ തയാറാകണം.

പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്,’ മംമ്ത മോഹൻദാസ് പറഞ്ഞു.ഞാനൊരു ഇരയാണെന്ന് പറഞ്ഞ് നടന്നാൽ വീണ്ടും പഴയ സാഹചര്യം ഉണ്ടാകും. ഒരു ദുർബലമായ പൊസിഷനിലാണ് നമ്മൾ നമ്മളെ തന്നെ വച്ചിരിക്കുന്നത്. അവിടെ നിന്നും ഉയരുകയാണ് വേണ്ടത്. അതൊക്കെ അതിജീവിച്ചാണ് ഞാനും ഇവിടെ എത്തിയത്. യഥാർത്ഥ ഇരയാണെങ്കിൽ അവർക്ക് പെട്ടെന്നൊന്നും സമൂഹത്തോട് തുറന്ന് പറയാൻ സാധിക്കില്ല. കാരണം അതിന് കുറേ ഇമോഷ്ണൽ ആയ കാരണങ്ങൾ ഉണ്ട്. യഥാർത്ഥ ഇരയാണെങ്കിൽ മാത്രം… മംമ്ത കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here