ഏജസ്‌ ഫെഡറല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഐഎയു 24 അവേഴ്‌സ് ഏഷ്യ-ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യക്ക്‌ മികച്ച നേട്ടം

0

ബംഗളുരു: ഏജസ്‌ ഫെഡറല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഐഎയു 24 അവേഴ്‌സ് ഏഷ്യ-ഓഷ്യാനിയ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഇന്ത്യക്ക്‌ മികച്ച നേട്ടം. ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്നലെ രാവിലെ എട്ടു മുതല്‍ നടന്ന അള്‍ട്രാ റണ്ണിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുരുഷ ടീം സ്വര്‍ണം നേടി. വനിതാ ടീം വെള്ളി സ്വന്തമാക്കി. അമര്‍ സിങ്‌ ദേവന്ദയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പുരുഷ ടീം നിശ്‌ചിത 24 മണിക്കൂറില്‍ ആകെ 739.959 കിലോമീറ്റര്‍ ദൂരം താണ്ടിയാണ്‌ സ്വര്‍ണം നേടിയത്‌. അമര്‍ സിങ്‌ 258.418 കിലോമീറ്റര്‍ ദൂരത്തോടെ ചാമ്പ്യന്‍ഷിപ്പിലെ മികച്ച വ്യക്‌തിഗത പ്രകടനം നടത്തി. സൗരവ്‌ കുമാര്‍ രഞ്‌ജന്‍ (242.564), ജീനോ ആന്റണി (238.977) എന്നിവരും ഇന്ത്യയുടെ നേട്ടത്തിനു കരുത്ത്‌ പകര്‍ന്നു. ഓസ്‌ട്രേലിയ (628.405), ചൈനീസ്‌ തായ്‌പേയ്‌ (563.591) ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി. ശക്‌തമായ മത്സരം കാഴ്‌ച്ചവച്ച ഇന്ത്യന്‍ വനിതാ ടീം 570.70 കിലോ മീറ്റര്‍ പ്രകടനത്തോടെയാണു രണ്ടാം സ്‌ഥാനത്തെത്തിയത്‌. 607.63 കിലോമീറ്റര്‍ ദൂരം പിന്നിട്ട ഓസ്‌ട്രേലിയയാണ്‌ ഒന്നാം സ്‌ഥാനത്ത്‌. 529.082 പോയിന്റുമായി ചൈനീസ്‌ തായ്‌പേയ്‌ മൂന്നാം സ്‌ഥാനത്തെത്തി. വനിതാ വ്യക്‌തിഗത വിഭാഗത്തില്‍ തായ്‌പേയിയുടെ കുവാന്‍ ജു ലിന്‍ (216.877 കി.മീ) ഒന്നാം സ്‌ഥാനം നേടി. ഓസ്‌ട്രേലിയയുടെ കാസി കോഹന്‍ (214.990), അലിസിയ ഹെറോണ്‍ (211.442) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍ ഫിനിഷ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here