ആലപ്പുഴ വലിയഴീക്കൽ പാലത്തിൽ വീണ്ടും അഭ്യാസപ്രകടനം

0

ആലപ്പുഴ: ആലപ്പുഴ വലിയഴീക്കൽ പാലത്തിൽ വീണ്ടും അഭ്യാസപ്രകടനം. ഇത്തവണ പാലത്തിന്റെ 12 മീറ്റർ പൊക്കമുള്ള ആർച്ചിലൂടെ നടന്നുകയറുന്ന യുവാക്കളുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ദിവസങ്ങൾക്ക് മുൻപാണ് വലിയഴീക്കൽ പാലത്തിൽ ബൈക്കിൽ യുവാക്കൾ മത്സരയോട്ടം നടത്തിയത്. അന്ന് കാറിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് പാലത്തിൽ മറ്റൊരു അഭ്യാസ പ്രകടനം അരങ്ങേറിയത്.

രണ്ടു യുവാക്കൾ ആർച്ചിലൂടെ നടന്നുകയറുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിച്ചത്. ഇവർ ആരാണ് എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഇവർ നടന്നുകയറുമ്പോൾ താഴെ നിന്ന് രണ്ട് പേർ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പാലത്തിൽ മത്സരയോട്ടം നടത്തിയവരെ പൊലീസ് താക്കീത് നൽകി വിട്ടിരുന്നു. ഇവരുടെ ലൈസൻസ് റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പാലത്തിൽ മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ബോധവത്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലത്തിൽ അഭ്യാസപ്രകടനം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here