ഗ്രേറ്റ് ഖലി എന്ന പേരിൽ പ്രശസ്തനായ ഗുസ്തി താരം ദിലിപ് സിങ് റാണ ടോൾ ബൂത്ത് ജീവനക്കാരനെ മർദിച്ചതായി പരാതി

0

ചണ്ഡിഗഡ് ∙ ഗ്രേറ്റ് ഖലി എന്ന പേരിൽ പ്രശസ്തനായ ഗുസ്തി താരം ദിലിപ് സിങ് റാണ ടോൾ ബൂത്ത് ജീവനക്കാരനെ മർദിച്ചതായി പരാതി. വേൾഡ് റസ്‌ലിങ് എന്റർടെയിൻമെന്റിലെ (ഡബ്ല്യുഡബ്ല്യുഇ) ഇന്ത്യൻ സാന്നിധ്യമായിരുന്നു ഖലി.

ലുധിയാനയിലെ ലധോവാൾ ടോൾ പ്ലാസയിലാണു സംഭവം. ടോൾ ബൂത്തിലെത്തിയ തന്നോടു ജീവനക്കാർ വാഹനത്തിനു പുറത്തിറങ്ങി അവർക്കൊപ്പം ഫോട്ടോയെടുക്കാതെ വണ്ടി കടത്തിവിടില്ലെന്നു പറഞ്ഞെന്നാണു ഖലിയുടെ ആരോപണം. ഖലിയും ജീവനക്കാരും തമ്മിൽ തർക്കിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് ചോദിച്ചതിന് അടിച്ചതെന്തിനാണ് എന്നു ജീവനക്കാർ ഖലിയോടു ചോദിക്കുന്നത് വിഡിയോയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here